Category: Kerala

വേഗമാകട്ടെ….. വോട്ടർ ആകാൻ നാളെ (25) വരെ സമയം

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള സമയം നാളെ മാർച്ച് 25 തിങ്കളാഴ്ച അവസാനിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുൻപു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും...

രാഷ്ട്രപതിക്കെതിരെ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ

കൊച്ചി:നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകുന്നതിനെ തുടർന്നാണ് അസാധാരണ നടപടി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന ഗവർണറാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ തീരുമാനം വൈകുന്നതോടെയാണ് രാഷ്ട്രപതിക്കെതിരെ ഹർജിയുമായി സംസ്ഥാനം സുപ്രീം കോടതിയിൽ എത്തിയത്. ഹർജിയിൽ രാഷ്ട്രപതിയുടെ സെക്രട്ടറിയും കക്ഷി ചേർത്തു. കേസിൽ ഗവർണറും എതിർകക്ഷിയാകും. രാഷ്ട്രതിക്കെതിരെയുള്ള സംസ്ഥാനത്തിൻ്റേത് വളരെ...

അധിക്ഷേപത്തിന് രാമകൃഷ്ണന്റെ മറുപടി ഇന്ന്; കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും

ഷൊറണൂർ: കലാമണ്ഡലം കൂത്തമ്പലത്തിൽ ഇന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള...

പെപ്പെ നായകനാകുന്ന മാസ് ചിത്രത്തിനായി 20 അടിയുടെ കൂറ്റൻ സ്രാവിനെ ഒരുക്കി വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്; ചിത്രം ഓണത്തിന് റിലീസ് ചെയ്യും

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം വ്യത്യസ്ഥ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനാകുന്നത്. ആർ.ഡി.എക്സിൻ്റ വൻ വിജയത്തിനു ശേഷം...

സ്വർണ്ണവില കുതിച്ച് കയറി പവന് അരലക്ഷത്തിലേക്ക് ; ഇന്ന് മാത്രം കൂടിയത്..

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ ഗ്രാമിന് വർധിച്ച് 6180 രൂപയും, പവന് 800 രൂപ വര്‍ദ്ധിച്ച് 49440 രൂപയുമായി. സ്വർണ്ണവില പവന് 50,000 ത്തിൽ എത്താൻ 560 രൂപയുടെ വ്യത്യാസം മാത്രം. അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ...

പെട്രോൾ അടിക്കാൻ പണമില്ല.. പൊലീസ് പെട്ടു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം പെട്രോൾ അടിക്കാൻ കാശില്ലാതെ പൊലിസ്. 28 കോടി കുടിശികയുള്ളതിനാൽ പൊലീസ് വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തിരുവനന്തപുരം എസ്എപിയിലെ പൊലീസ് പമ്പില്‍ ഇനി ഒരാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നത്. ...

‘നാടാകെ നാടകം’; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം പുറത്ത്; മെയ് 16ന് തീയേറ്ററുകളിലേക്ക്

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'നാടാകെ നാടകം' എന്നുതുടങ്ങുന്ന ഗാനം വൈശാഖ് സുഗുണന്‍ എഴുതി ഡോണ്‍ വിന്‍സന്റ് കമ്പോസ് ചെയ്തിരിക്കുന്നു. അലോഷി ആഡംസ്, സന്നിധാനന്ദന്‍, അശോക്‌ ടി പൊന്നപ്പന്‍,...

കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റുമോ..?​ വെള്ളിയാഴ്ച വോട്ടെടുപ്പ്: എതിർപ്പുമായി മുസ്ലീം ലീഗ്; തീയതി മാറ്റണമെന്ന്​ ഇലക്ഷൻ കമ്മീഷന് കത്തയച്ച് സമസ്ത

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) വോട്ടെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്‍ലിം ലീഗ്. ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന്...

Most Popular